ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭക്തജനങ്ങളുടെ കൂട്ടായ്മയായ പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തിലാണ് 34 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂരോഗമിക്കുന്നത്. 2022 മാർച്ച് 31നകം പണി പൂർത്തീകരിച്ച് ഗോപുരം സമർപ്പിക്കാനാണ് പദ്ധതി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 2022 മാർച്ച് 31നകം പണി പൂർത്തീകരിച്ച് ഗോപുരം സമർപ്പിക്കാനാണ് പദ്ധതി.

വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത, പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി പ്രസിഡന്റ് അയ്യപ്പൻ പണിക്കവീട്ടിൽ, സെക്രട്ടറി മനോജ് കല്ലിക്കാട്ട് എന്നിവർ സംസാരിച്ചു.

ദേവസ്വം ബോർഡ് മെമ്പർമാരായ ഭരതൻ കണ്ടെകാട്ടിൽ, കെ.ജി സുരേഷ്, ഷൈൻ, പ്രേമരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവീകരണ സമിതി ഭാരവാഹികളായ നളിൻ ബാബു എസ് മേനോൻ, എൻ.വിശ്വനാഥമേനോൻ, ചന്ദ്രമോഹൻ മേനോൻ, കെ. കൃഷ്ണദാസ്, കൃഷ്ണകുമാർ കണ്ണമ്പിള്ളി, കെ.എൻ.മേനോൻ, വി പി രാമചന്ദ്രൻ, ജയശങ്കർ പി എസ് ക്ഷേത്രം മാനേജർ രാജി സുരേഷ്, ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നവീകരണ പ്രവർത്തനഫണ്ടിലേക്ക് വി പി ആർ മേനോൻ, തുഷാർ മേനോൻ, ഇ എസ് ആർ മേനോൻ തുടങ്ങിയവർ ചടങ്ങിൽ വച്ച് സംഭാവനകൾ നൽകി.

ഭക്തജനങ്ങളുടെ കൂട്ടായ്മയായ പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 34 ലക്ഷം രൂപ ചിലവിലാണ് പടിഞ്ഞാറേ ഗോപുരം നവീകരിക്കുന്നത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top