കോതറപാലം കെ.എൽ.ഡി.സി വടക്കേ ബണ്ട് തകർന്നു, ജനവാസ മേഖലയിലേക്ക് വെള്ളം ഒഴുകുന്നു, ബണ്ട് കെട്ടാൻ തീവ്രശ്രമം തുടരുന്നു

പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ കാട്ടൂർ വഴിയിലെ കോതറ പാലം കെ.എൽ.ഡി.സി വടക്കേ ബണ്ട് ചൊവ്വാഴ്ച രാവിലെ തകർന്നു. കാട്ടൂർ തേക്കുംമൂല ഭാഗത്തേക്ക് വെള്ളം ഒഴുകുന്നു. ഹരിപുരം ഭാഗത്തേക്ക് പോകുന്ന വടക്കുഭാഗത്തെ ബണ്ടിലെ പംബ് ഹൗസിലേക്കുള്ള ജലം ഒഴുകുന്ന തോടാണ് കനത്ത കുത്തൊലിക്കിൽ തള്ളി പോയത്. ബണ്ട് കെട്ടാൻ തീവ്രശ്രമം തുടരുന്നു

ചെട്ടിയാൽ : പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ കാട്ടൂർ വഴിയിലെ കോതറ പാലം കെ.എൽ.ഡി.സി വടക്കേ ബണ്ട് ചൊവ്വാഴ്ച രാവിലെ തകർന്നു. കാട്ടൂർ തേക്കുംമൂല ഭാഗത്തേക്ക് വെള്ളം ഒഴുകുന്നു. ഹരിപുരം ഭാഗത്തേക്ക് പോകുന്ന വടക്കുഭാഗത്തെ ബണ്ടിലെ പംബ് ഹൗസിലേക്കുള്ള ജലം ഒഴുകുന്ന തോടാണ് കനത്ത കുത്തൊലിക്കിൽ തള്ളി പോയത്.

ഏകദേശം 20 മീറ്റർ നീളത്തിലാണ് വടക്കേ ബണ്ട് തകർന്നു വെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മുള, മണൽ ചാക്ക് എന്നിവ ഉപയോഗിച്ച് ബണ്ട് താത്കാലികമായി അടയ്ക്കാൻ ഉള്ള ശ്രമങ്ങൾ നാട്ടുകാരുടെ സഹായത്താൽ തുടരുന്നു.

ഡാമുകൾ തുറക്കുന്ന സാഹചര്യത്തിലും, വരുന്ന രണ്ടുദിവസത്തെ മഴയിലും ബണ്ടിൽ വെള്ളം കൂടുവാൻ സാധ്യതയേറെയാണ്. ഇത് മുന്നിൽ കണ്ട് അടിയന്തര പ്രാധാന്യം നൽകി പൊട്ടിയ ബണ്ട് ശരിയാക്കുവാൻ സംഭവ സ്ഥലം സന്ദർശിച്ച മന്ത്രി ഡോ. ആർ ബിന്ദു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുകുന്ദപുരം തഹസീൽദാർ ശ്രീരാജ് കുമാർ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ തോമസ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്. പടിയൂർ റെസ്ക്യൂ ടീമിന്‍റെ നേതൃത്വത്തിൽ തടയണ കെട്ടുവാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് കെ.എൽ.ഡി.സി ബണ്ട് പൊട്ടി എടതിരിഞ്ഞി, കാട്ടൂർ മേഖലയിൽ വലിയ തോതിൽ വെള്ളം കയറിയിരുന്നു, അന്ന് ഹരിപുരം ഭാഗത്താണ് ബണ്ട് പൊട്ടിയത്. മുരിയാട് കരുവന്നൂർ കോൾ മേഖലയിലെ പാടശേഖരങ്ങളിൽ നിന്നുള്ള മഴവെള്ളമാണ് കെ എൽ ഡി സി ബണ്ട് വഴി ഒഴുകി വരുന്നത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top