പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ 41-ാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു

പുല്ലൂർ : സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ നഴ്സിംഗ് സ്കൂളിൽ 41-ാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി CSS അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ ഫാ. ടിന്റോ ഞ്ഞാറേക്കാടൻ ഉദ്ഘാടനം നിർവഹിച്ചു.

ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ റാഫേൽ CSS പുതിയ ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ നിർവ്വഹിച്ചു. സ്കൂൾ ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ആനി ജോൺ CSS പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ സ്മിത CSS ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, നഴ്സിംഗ് വിദ്യാർത്ഥി ഓഷിൻ സൈമൺ എന്നിവർ സംസാരിച്ചു. നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നിർവഹിക്കപെട്ടു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top