സദനം കൃഷ്ണൻകുട്ടി ആശാൻ എണ്‍പതാം പിറന്നാളിന്‍റെ നിറവിൽ – കൃഷ്ണ”നാദ”ത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പ്രസിദ്ധ കഥകളിയാചാര്യന്‍ ഡോക്ടര്‍ സദനം കൃഷ്ണന്‍കുട്ടിയാശാന്‍ ഈവര്‍ഷം എണ്‍പതാംപിറന്നാളിന്‍റെ നിറവിൽ. അദ്ദേഹത്തിന്‍റെ അശീതി സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ സ്വാഗതസംഘം ചേർന്നു. ഡോക്ടർ സദനം കൃഷ്ണൻകുട്ടി ആശാൻ്റെ എൺപതാം പിന്നാളാഘോഷത്തിന് കൃഷ്ണ”നാദം” എന്ന പേരിലാണ് സംഘാടക സമിതി നാമധേയം ചെയ്തിരിക്കുന്നത്.

കൃഷ്ണ”നാദ”ത്തിൻ്റെ ലോഗോ പ്രകാശനം ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേനടയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പ്രകാശനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രതിനിധികൾ, ഡോ. കെ.എൻ. പിഷാരടി കഥകളി ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അനിയൻ മംഗലശ്ശേരി സ്വാഗതവും രമേശൻ നമ്പീശൻ നന്ദിയും പറഞ്ഞു.

കേരളത്തിന്‍റെ വടക്കും തെക്കും ഒരുപോലെ അംഗീകാരമുള്ള കഥകളിനടനായതുകൊണ്ടും, ഇരിങ്ങാലക്കുട നിവാസിയായതുകൊണ്ടും ഇരിങ്ങാലക്കുടയിലും, തിരുവല്ലയിലും, കേരള കലാമണ്ഡലത്തിലും ആഘോഷപരിപാടികള്‍ വേണമെന്ന് സംഘാടകസമിതി വിഭാവനം ചെയ്തിരിക്കുന്നത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top