ഭാരതീയ തപാൽ വകുപ്പിന്‍റെയും , ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആധാർ മേള 16,17 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ഭാരതീയ തപാൽ വകുപ്പിന്‍റെയും , ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്.എൻ ഹാളിൽ ഒക്ടോബർ 16 ,17 തിയ്യതികളിൽ ആധാർ മേള സംഘടിപ്പിക്കുന്നു. ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ഹരിദാസ് .കെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി ജോർജ്ജ് സ്വാഗതവും ഇരിങ്ങാലക്കുട സബ് ഡിവിഷൻ അസി.സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസർ സിനി പി.കെ നന്ദിയും പറഞ്ഞു.

ഒക്ടോബർ 16,17 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ആധാർ മേള സംഘടിപ്പിക്കുന്നത്. ജനന തിയ്യതി, മേൽ വിലാസം, മൊബൈൽ തിരുത്തൽ എന്നിവയ്ക്ക് 50 രൂപ, ആധാറിലുള്ള ഫോട്ടോ മാറ്റാൻ 100 രൂപ എന്നി തപാൽ വകുപ്പിന്റെ ഫീസ് ബാധകമാണ്. ആധാർ എൻറോൾമെൻറ് സൗജന്യമായി നടത്തുന്നു. പുതിയ ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും ആവശ്യമായ എല്ലാ ഒറിജിനൽ രേഖകളും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9846214200 , 9446628081

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top