കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവോണ ഊട്ട് പുനരാരംഭവും നിത്യ അന്നദാനത്തിന്‍റെ ആരംഭത്തിന്‍റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവോണ ഊട്ട് പുനരാരംഭവും ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡിന്‍റെ സ്പോൺസർഷിപ്പോടെ ഭക്ത ജനങ്ങൾക്കായി ദിവസംതോറുമുള്ള നിത്യ അന്നദാനത്തിന്‍റെ ആരംഭത്തിന്‍റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി എൻ.പി.പി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മുൻ എം.എൽ.എ പ്രൊഫ. കെ യു അരുണൻ, രൂപത ബീഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം പി എൻ കബീർ മൗലവി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ്, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഐ.സി.എൽ ഫിൻകോർപ്പ് എം.ഡി കെ ജി അനിൽകുമാർ, ഐടിയു ബാങ്ക് ചെയർമാൻ എം.പി ജാക്സൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, അഡ്വ ഡി.ശങ്കരൻകുട്ടി, പി.കെ പ്രസന്നൻ, മുൻ എ.ഇ.ഒ ബാലകൃഷ്ണൻ അഞ്ചത്ത്, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അഡ്മിനിസ്ട്രേറ്റർ സുഗീത, ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a comment

Top