ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി.യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു

ചുരുങ്ങിയ ചെലവിൽ അവധി ദിനം ആഘോഷ കരമാക്കുക എന്ന ആശയം മുൻ നിർത്തി മലക്കപ്പാറയിലേക്ക് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും ആരംഭിചിച്ച ഒഴിവുദിന വിനോദ സഞ്ചാര ട്രിപ്പിന്‍റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. ചുരുങ്ങിയ ചെലവിൽ അവധി ദിനം ആഘോഷ കരമാക്കുക എന്ന ആശയം മുൻ നിർത്തിയാണ് കെ.എസ്.ആർ.ടി.സി ഈ സംരഭത്തിന് തുടക്കം കുറിച്ചിട്ടുള്ളതെന്നും, ഇതോടൊപ്പം തന്നെ ഷോപ്പിംങ്ങ് സെന്ററുകൾ , പെട്രോൾ പമ്പുകൾ എന്നിവയല്ലാം ആരംഭിച്ച് കെ.എസ്.ആർ.ടി.സി. യുടെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്നും , കോവിഡ് പ്രതിസന്ധി മൂലം ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യിൽ നിന്നും തത്ക്കാലം നിർത്തി വച്ചിരുന്ന തിരുവനന്തപുരം, കോട്ടയം സർവ്വീസുകൾ ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നതാണെന്നും , നവംബർ മുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതിന് വേണ്ട നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അവധി ദിനങ്ങളിൽ മലക്കപ്പാറയിലേക്ക് സ്പെഷ്യൽ സർവീസ്, രാവിലെ 7 നും 7.10 നുമായി രണ്ട് സർവീസുകളാണ് ഒക്ടോബർ 14, 15 തീയതികളിലായി ആരംഭിക്കുന്നത്. ചാലക്കുടി ഡിപ്പോയുമായി ബന്ധപ്പെടുത്തി അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, ഷോളയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അല്പനേരം ചിലവഴിച്ച് ഒരു മണിയോടെ സർവീസുകൾ മലക്കപ്പാറയിൽ എത്തിച്ചേരും. രണ്ടരക്ക് മടങ്ങുന്ന സർവീസുകൾ വൈകീട്ട് ഏഴ് മണിയോടെ ഇരിങ്ങാലക്കുടയിൽ എത്തിച്ചേരും.വിനോദസഞ്ചാരികളിൽ നിന്ന് ഉയർന്ന ആവശ്യം കണക്കിലെടുത്താണ് സർവീസുകൾ ആരംഭിക്കുന്നതെന്ന് സെൻ്റർ അധികൃതർ അറിയിച്ചു. ഒരാളിൽ നിന്ന് 250 രൂപയാണ് ഈടാക്കുന്നത്. 5 വയസിനു മുകളിലുള്ള കുട്ടികൾക്ക് ടിക്കെറ്റ് എടുക്കേണ്ടതാണ് . ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും സർവ്വീസ് നടത്തുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ബുക്കിംഗ് നമ്പർ 9745459385

ഇരിങ്ങാലക്കുട കെ.എസ്. ആർ.ടി.സി സ്റ്റാൻഡിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചാലക്കുടി എ.ടി.ഒ. ടി.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അമ്പിളി ജയൻ , കൂടൽ മാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു. പ്രദീപ് മേനോൻ , സി.പി.ഐ(എം) ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ പ്രതിനിധികളായ വി.എം.വിനു മോൻ , ഹെഡ്വിൻ പെരേര , ടി.വി. നോബ് , ജി.വി. സന്തോഷ് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഇൻ ചാർജ് പി. അജിത്ത്കുമാർ സ്വാഗതവും ഇൻസ്പെക്ടർ ടി.കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top