സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതിയ കെട്ടിടത്തിന്റെ കട്ട്ള വപ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുതിയ കെട്ടിടത്തിന്റെ കട്ട്ള വപ്പ് നടത്തി. വാനപ്രസ്ഥാശ്രമ നിർമ്മാണ സമിതി പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു സേവനിധി ഏറ്റുവാങ്ങി. ദേശിയ സേവാഭാരതി കേരളം സംസ്ഥാന സെക്രട്ടറി കെ.സുരേഷ്‌കുമാർ സേവാസന്ദേശവും ഡോ. വി.പി ഗംഗാധരൻ അനുഗ്രഹ പ്രഭാഷണവും നടത്തി. ചടങ്ങിൽ അഖിൽ വി. മേനോനെ ആദരിച്ചു. ഖണ്ഡ് സംഘചാലക് രാഷ്ട്രീയ സ്വയം സേവക സംഘം പി.കെ പ്രതാപ വർമ്മ , വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ സ്വാഗതവും, നിർമ്മാണ സമിതി കൺവീനർ സതീഷ് പള്ളിച്ചാടത്ത് നന്ദിയും പറഞ്ഞു.

Leave a comment

Top