ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സഹകരണബാങ്കുകൾക്ക് മുൻപിൽ സഹകാരി ജാഗ്രത സമരങ്ങൾ സംഘടിപ്പിച്ച് ബിജെപി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് കൊള്ളക്കെതിരെ നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പതിനാറ് സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസുകൾക്ക് മുൻപിലും ബി.ജെ.പി സഹകാരി ജാഗ്രത സമരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നിയോക മണ്ഡലത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ഭരിക്കുന്ന 16 ഓളം പ്രധാന സർവ്വീസ് സഹകരണ ബാങ്കുകളിലേയും സഹകാരികളും പൊതുജനങ്ങളും ഇത്തരം തട്ടിപ്പുകൾക്കെതിരെ കൃത്യമായ ജാഗ്രത പുലർത്തണമെന്നും സഹകാരികളുടെ പണത്തിന് സർക്കാർ ഗ്യാരണ്ടി നൽകണമെന്നുമാവശ്യപ്പെട്ടുകൊണ്ടുള്ള സഹകാരി ജാഗ്രത സമരങ്ങളുടെ നിയോജകമണ്ഡലം തല ഉദ്‌ഘാടനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: ബി ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.. പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.

സഹകാരികളുടെ പണം നഷ്ടപ്പെടില്ല എന്ന് പറയാൻ ഇരിങ്ങാലക്കുട എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ കൂടിയായ മന്ത്രി ആർ ബിന്ദു തയ്യാറാകണമെന്നും മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ മന്ത്രിയെ തടയുന്നതടക്കമുള്ള ജനകീയ സമരങ്ങൾക്ക് ബി ജെ പി തയ്യാറാകുമെന്നും സഹകാരി ജാഗ്രത സമരം ഉത്ഘാടനം ചെയ്തു കൊണ്ട് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ജില്ല സെക്രട്ടറി കവിത ബിജു, മണ്ഡലം ജന: സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം സെക്രട്ടറിമാരായ ഷാജൂട്ടൻ, അഖിലാഷ് വിശ്വനാഥൻ, മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, ന്യൂനപക്ഷമോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്, കൗൺസിലർമാരായ ആർച്ച അനീഷ്, മായ അജയൻ, സരിത സുഭാഷ്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറ, മുനിസിപ്പൽ വൈസ് പ്രസിഡണ്ടുമാരായ ടി ഡി സത്യദേവ്, സന്തോഷ് കാര്യാടൻ, എന്നിവർ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ഠാണാവിൽ ഐ.ടി.യു ബാങ്കിന് മുൻപിൽ നടന്ന സഹകാരി ജാഗ്രത സമരത്തിന് ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ് ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു.

കാട്ടൂർ സെന്ററിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി വിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പാറയിൽ ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

കാറളം കിഴുത്താണിയിൽ പാർട്ടി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്‌ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് രതീഷ് കുറുമാത്ത് അദ്ധ്യക്ഷത വഹിച്ചു.

ആളൂർ വെസ്റ്റിൽ കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറ ഉദ്‌ഘാടനം ചെയ്തു. ആളൂർ പ്രസിഡണ്ട് രജേഷ് എ വി അദ്ധ്യക്ഷത വഹിച്ചു.

ആളൂർ കൊമ്പിടിയിൽ ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് ഷാജു കണ്ടംകുളത്തി ഉദ്‌ഘാടനം ചെയ്തു. ജന: സെക്രട്ടറി ബിജു മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

ആളൂർ ഈസ്റ്റിൽ ജില്ല കമ്മറ്റിയംഗം സുനിലൻ പീണിക്കൽ ഉദ്‌ഘാടനം ചെയ്തു. പാർട്ടി ആളൂർ ഈസ്റ്റ് പ്രസിഡണ്ട് സജിത്ത് പി പി അദ്ധ്യക്ഷത വഹിച്ചു.

ആളൂർ സെന്ററിൽ മണ്ഡലം സെക്രട്ടറി ഷാജൂട്ടൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് ജന: സെക്രട്ടറി ബിജു തൊപ്പിൽ അദ്ധ്യക്ഷത വഹിച്ചു.

വേളൂക്കരയിൽ യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യാംജി മാടത്തിങ്കൽ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് അദ്ധ്യക്ഷത വഹിച്ചു.

പൂമംഗലം ബാങ്കിന് മുൻപിൽ മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ വി സൈജു അദ്ധ്യക്ഷത വഹിച്ചു.

പടിയൂർ എടതിരിഞ്ഞിയിൽ ന്യൂനപക്ഷ മോർച്ച ഷിയാസ് പാളയംകോട്ട് ഉദ്‌ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് മണ്ണായിൽ അദ്ധ്യക്ഷത വഹിച്ചു.

പാട്ടമാളി ജംഗ്ഷനിൽ മണ്ഡലം ജന: സെക്രട്ടറി കെ സി വേണുമാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ടി ഡി സത്യദേവ് അദ്ധ്യക്ഷത വഹിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top