ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂര്‍ : ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് വിനോദ് എന്‍ രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. സി. ജോണ്‍സന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ. സെക്രട്ടറി ബിനോയ് വെള്ളാങ്ങല്ലൂര്‍, സുരാജ് കെ. എസ്, ശശി. കെ ബി, ജയന്‍ എ. സി, വേണു വെള്ളാങ്ങല്ലൂര്‍, ഷൈജു നാരായണന്‍, സുധീഷ് കാഴ്ച. വിശ്വനാഥ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ ആയി ഷൈജു നാരായണന്‍ പ്രസിഡന്റ് ആയും വിശ്വനാഥ് സെക്രട്ടറിയായും, ജംഷി ട്രെഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

Leave a comment

Top