നെടുമുടി വേണുവിന്‍റെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചിച്ചു

ഇരിങ്ങാലക്കുട : നെടുമുടി വേണുവിന്‍റെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചിച്ചു. രണ്ട് ദേശീയ അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കിയ, മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണുവെന്നും നായകനായും, സഹനടനായും വില്ലനായും അഭിനയത്തിന്‍റെ കൊടുമുടിയിൽ എത്തിനിന്ന നെടുമുടി വേണു ഹാസ്യ കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും മറ്റും അനായാസേനെ കൈകാര്യം ചെയ്ത അഭിനയപ്രതിഭയായിരുന്നു എന്നും അനുശോചന യോഗത്തിൽ രേഖപ്പെടുത്തി.

നെടുമുടി വേണുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ച് യൂണിറ്റ് അംഗം കലാഭവൻ ദനേശ് കൃഷ്ണൻ നെടുമുടി വേണുവിന്‍റെ ചില കഥാപാത്രങ്ങളെ അനുകരിച്ച് കൊണ്ട് അനുസ്മരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, വൈസ്.പ്രസിഡന്റ് ദീപ ആന്റണി, മുഹമ്മദ് ഇഖ്ബാൽ എന്നിവർ യോഗത്തിൽ സംസാരിച്ചു

Leave a comment

Top