പുതിയ കേരളം പുരോഗമന യുവത്വം’ എന്ന മുദ്രാവാക്യം – മെമ്പർഷിപ്പ് ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : ‘പുതിയ കേരളം പുരോഗമന യുവത്വം ഡിവൈഎഫ്ഐ അംഗമാവുക’ എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ മുപ്പതിനായിരം യുവജനങ്ങളെ അംഗങ്ങളാക്കും. മെമ്പർഷിപ്പ് ദിനമായി ആചരിച്ച ചെഗുവേര രക്തസാക്ഷി ദിനമായ ഒക്റ്റോബർ 9 ന് സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ മാപ്രാണം ബ്ലോക്ക് സെൻ്റർ യൂണിറ്റിലും ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ് ചേലൂർ യൂണിറ്റിലും പ്രസിഡണ്ട് പി.കെ. മനുമോഹൻ പളളിക്കാട് യൂണിറ്റിലും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a comment

Top