കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ പുതിയ സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചു

കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ പുതിയ സംരംഭങ്ങളായ സോപ്പ് , ഡിറ്റർജെന്റ്, സ്നാക്ക്സ്, ബേക്കറി ഉത്പന്നങ്ങളുടെയും, യൂണിറ്റുകളുടെയും ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ,സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ . ബിന്ദു ഓൺലൈനായി നിർവ്വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സി. കെ ഗണേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രൻ, വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബാങ്ക് പ്രസിഡന്റ് യു. പ്രദീപ് മേനോൻ സ്വാഗതവും, വൈസ് പ്രസിഡന്റ് പി.പി പൊറിഞ്ചു നന്ദിയും പറഞ്ഞു.

Leave a comment

Top