കായിക മേഖലക്ക് പുത്തനുണർവ് നൽകി ഇരിങ്ങാലക്കുടയിലെ പ്രഥമ സെവൻസ് ഫുട്ബോൾ ടർഫ് കിക്ക് ഷാക്ക് സ്പോർട്സ് അരീന നാടിനായി സമർപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കായിക മേഖലക്ക് പുത്തനുണർവ് നൽകി കൊണ്ട് അഖിലേന്ത്യാ മത്സരങ്ങൾക്കനുയോജ്യമായ രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയ ഇരിങ്ങാലക്കുടയിലെ പ്രഥമ സെവൻസ് ഫുട്ബോൾ ടർഫ് കിക്ക് ഷാക്ക് സ്പോർട്സ് അരീന നാടിനായി സമർപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സരിത സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഇന്റർനാഷ്ണൽ പ്ലേയർ സി.വി പാപ്പച്ചൻ മുഖ്യാതിഥിയായിരുന്നു.

സെവൻസ് ഫുട്ബോൾ ടർഫിൽ ഒരു സെവൻസ് കോർട്ടും രണ്ട് ഫൈവ്സ് കോർട്ടും ഒരുക്കിയിരിക്കുന്നു. ഇൻഡോർ ടർഫ് ക്രിക്കറ്റ് , കഫ്റ്റീരിയ , ഡ്രെസ്സിങ് റൂം എന്നിവയും വിശാലമായ കാർ പാർക്കിംഗ്, ലോക്കർ സൗകര്യങ്ങളും സെവൻസ് ഫുട്ബോൾ ടർഫിന്റെ സവിശേഷതകളാണ്. കെ.എം സഫീർ അഹമ്മദ്, ഉല്ലാസ് കളകാട്ട്, അബ്‌ദുൾ സമദ്, കെ.എ റിയാസുധിൻ, എം.ബി രാജു മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അസറുദ്ധിൻ കളകാട്ട് സ്വാഗതവും ജെ.ബി.വി ഫുട്ബോൾ അക്കാദമി സത്യൻ പി.ബി നന്ദിയും പറഞ്ഞു.

Leave a comment

Top