പുത്തൻതോട് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 11 തിങ്കളാഴ്ച മുതൽ 14 ദിവസത്തേക്ക് സംസ്ഥാനപാതയിൽ ഗതാഗതം തിരിച്ചുവിടുന്നു

ഇരിങ്ങാലക്കുട തൃശ്ശൂർ സംസ്ഥാനപാതയിലെ പുത്തൻതോട് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 11 തിങ്കളാഴ്ച മുതൽ 14 ദിവസത്തേക്ക് ഗതാഗതം തിരിച്ചുവിടുന്നു. ബദൽ സംവിധാനമായി മാപ്രാണം തൊട്ടിപ്പാൾ മുളങ്ങ് ആറാട്ടുപുഴ വഴി തൃശൂർ ഭാഗത്തേക്കും, തിരിച്ചും ഗതാഗതം പുനർക്രമീകരിക്കും

കരുവന്നൂർ : ഇരിങ്ങാലക്കുട തൃശ്ശൂർ സംസ്ഥാനപാതയിലെ പുത്തൻതോട് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 11 തിങ്കളാഴ്ച മുതൽ 14 ദിവസത്തേക്ക് ഗതാഗതം തിരിച്ചുവിടുന്നു. ബദൽ സംവിധാനമായി മാപ്രാണം തൊട്ടിപ്പാൾ മുളങ്ങ് ആറാട്ടുപുഴ വഴി തൃശൂർ ഭാഗത്തേക്കും, തിരിച്ചും ഗതാഗതം പുനർക്രമീകരിക്കും.

പുത്തൻതോട് പാലത്തിന്‍റെ ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് പൊളിച്ചുമാറ്റി പുനർ നിർമ്മിക്കേണ്ടി വന്നതിനാലാണ് റോഡ് ഗതാഗതം താൽക്കാലികമായി നിർത്തി വെക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു. പാലത്തിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ 14 ദിവസം പൂർണമായി നിരോധിച്ചു.

Leave a comment

Top