കൂടൽമാണിക്യം തെക്കേ കുളത്തിൽ മുങ്ങി മരിച്ചയാൾ ആളൂർ സ്വദേശി ഷാജുവെന്ന് തിരിച്ചറിഞ്ഞു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തെക്കേ കുളത്തിൽ വെള്ളിയാഴ്ച പുലർച്ചെ മുങ്ങി മരിച്ചയാൾ ആളൂർ കനാൽപാലം സ്വദേശി പേരാംപ്പറത് വീട്ടിൽ ഷാജു (48) എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി ഇരിങ്ങാലക്കുട പോലീസ് പറഞ്ഞു. ഇയാൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ രാത്രി കാവൽക്കാരനായി ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞു വീട്ടിലെത്തിയിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെ ഇവിടെ കുളിക്കാനെത്തിവരാണ് വെള്ള മുണ്ടും ഷർട്ടും ധരിച്ച ആളെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലിസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . മരിച്ച ആളെ തിരിച്ചറിയാനുള്ള ശ്രമം രാവിലെ മുതൽ നടന്നുവരികയായിരുന്നു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top