ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഗാന്ധിജി അനുസ്മരണവും രജത ജൂബിലി ആഘോഷവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് ഒരു വര്ഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ രണ്ടാം ഘട്ടമായ ഒക്ടോബർ 2 ന് ഗാന്ധിജി അനുസ്മരണവും രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2000 മുതൽ 2015 കാലങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്നു.

വാർഷികത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തിൽ “അധികാര വികേന്ദ്രീകരണ പ്രക്രിയ ഗാന്ധിജിയുടെ ഇന്ത്യയിൽ” എന്ന വിഷയത്തെ സംബദ്ധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ഉദയപ്രകാശും, മണി ഉണ്ണികൃഷ്ണനും യോഗത്തിൽ സംസാരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട വൈസ് പ്രസിഡന്റ് മോഹനൻ വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മുൻ ജന പ്രതിനിധികളെ യോഗത്തിൽ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ സ്വാഗതവും, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്. സി.നന്ദിയും പറഞ്ഞു.

Leave a comment

Top