മുൻഗണന റേഷൻ കാർഡുകളുടെ താലൂക്ക് തല വിതരണോദ്‌ഘാടനം നിർവ്വഹിച്ചു

മുകുന്ദപുരം : മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് പിഴ കൂടാതെയും ശിക്ഷ നടപടികൾ ഒഴിവാക്കിയും പൊതുവിഭാഗത്തിലേക്ക് മാറ്റുവാൻ സർക്കാർ അവസരം നൽകിയതിന്റെ അടിസ്ഥാനത്തിൽ മുകുന്ദപുരം താലൂക്കിൽ അനർഹമായി കൈവശം വച്ചിരുന്ന 943 റേഷൻ കാർഡുടമകൾ മുൻഗണന വിഭാഗത്തിൽ നിന്നും സ്വമേധേയ ഒഴിവായി പൊതുവിഭാഗത്തിലേക്ക് മാറി.

മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന അനർഹരെ പൊതു വിഭാഗത്തിലേക്ക് മാറ്റിയ ഒഴിവിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അർഹതയുള്ളവരെ നേർവിചാരണ നടത്തി കണ്ടെത്തുകയും ഇത് വരെ 96 റേഷൻ കാർഡുടമകളെ AAY ( മഞ്ഞ)വിഭാഗത്തിലും, PHH (പിങ്ക് )വിഭാഗത്തിലും ഉൾപ്പെടുത്തിയതിന്റെ താലൂക്ക് തല വിതരണോദ്ഘാടനം നടത്തി. ഉദ്‌ഘാടനം കൊടുങ്ങലൂർ നിയോജകമണ്ഡലം എം.എൽ. എ വി.ആർ സുനിൽകുമാർ നിർവ്വഹിച്ചു. നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ വിശിഷ്ടാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധി, അഡ്വ, ജിഷ ജോബി എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ആന്റോ സ്വാഗതവും, റേഷനിങ് ഇൻസ്‌പെക്ടർ ആർ. ബിജിലി നന്ദിയും പറഞ്ഞു.

Leave a comment

Top