ഓപ്പൺ ജിം നിർമ്മിച്ചു നൽകി സമൂഹത്തിന് മാതൃകയായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ 2021 പാസ് ഔട്ട് ബാച്ച് വിദ്ധ്യാർത്ഥികൾ തങ്ങളുടെ കലാലയത്തിൽ നിന്നും പുറത്തു പോകുമ്പോൾ കോളേജിനായി ഒരു ഓപ്പൺ ജിം നിർമ്മിച്ചു നൽകി മറ്റു വിദ്ധ്യാർത്ഥികൾക്കും സമൂഹത്തിനും മാതൃകയായി. ക്രൈസ്റ്റ് ആശ്രമാദ്ധിപൻ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിളി ഓപ്പൺ ജിം ഉദ്‌ഘാടനം ചെയ്തു. കോവിഡ് കാലത്ത് വ്യയമങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി ചൂണ്ടി കാണിക്കുകയാണ് ഈ ഓപ്പൺ ജിമിലൂടെ .

ജോൺ വർഗ്ഗീസിൻ്റെ കീഴിൽ ഇരുപതോളം യുവ എൻജീനീയർമാരുടെ രണ്ടാഴ്ചത്തെ പ്രയത്ന ഫലമായാണ് ഇതു പൂർത്തിയായത്. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്കൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര, ജോയിൻ്റ് ഡയറക്ടർ ഫാ.ജോയി പയ്യപ്പള്ളി, പ്രൻസ്സിപ്പൽ ഡോ.സജീവ് ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ ഉപയോഗിക്കാവുന്ന നിരവധി ആരോഗ്യ സംരക്ഷണ വ്യായാമ ഉൽപനങ്ങൾ പൊതുജനങ്ങൾക്കു ആവശ്യാനുസരണം നിർമ്മിച്ചു നൽകാൻ തയാറാണെന്ന് കോളേജ് മാനേജ്മെൻറ് അറിയിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top