കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ നിത്യ അന്നദാനം ആരംഭിക്കുന്നു

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ ആരംഭിക്കുന്ന നിത്യ അന്നദാന ചെലവിലേക്കായി ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡി കെ.ജി അനിൽകുമാർ ഒരു ലക്ഷം രൂപ തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ എൻ.പി പരമേശ്വരൻ നമ്പൂതിരിപ്പാടിനെ ഏൽപ്പിച്ച് ദേവസ്വമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ നിത്യ അന്നദാനം ആരംഭിക്കുന്നു. കൂടൽമാണിക്യം ദേവസ്വം ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന നിത്യ അന്നദാനത്തിന്‍റെ ചെലവിലേക്കായി ഐ.സി.എൽ സി.എം.ഡി കെ.ജി. അനിൽകുമാർ ഒരു ലക്ഷം രൂപ ദേവസ്വം തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു കൊണ്ട് ഈ സംരംഭത്തിനു തുടക്കം കുറിച്ചു.

Leave a comment

Top