മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍വേണം – ജോയിൻറ് കൗണ്‍സില്‍

ഇരിങ്ങാലക്കുട : പങ്കാളിത്തപെന്‍ഷന്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും ജോയിൻറ് കൗണ്‍സില്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജോയിൻറ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.യു.കബീര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.ജെ.ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഉണ്ണി, എ.എം.നൗഷാദ്, ജി.പ്രസീത, എം.കെ.ജിനീഷ്, പി.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ പ്രസിഡണ്ടിന്റെ ഒഴിവിലേക്ക് പി.കെ.ഉണ്ണികൃഷ്ണന്‍, ട്രഷററുടെ ഒഴിവിലേക്ക് എന്‍.വി.നന്ദകുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top