സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ കിസാൻ പഞ്ചായത്ത് നടന്നു

കർഷക സമരം നമ്മുടെ രാജ്യത്ത് 1943 -ൽ ഉണ്ടായത് പോലെയുള്ള ഭക്ഷ്യക്ഷാമവും, പട്ടിണി മരണവും ഉണ്ടാകാതിരിക്കുവാൻ വേണ്ടി കൂടി ഉള്ളതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതാണെന്ന് കേരള കോൺഗ്രസ് എം ജില്ല ജനറൽ സെക്രട്ടറി ടി കെ വർഗീസ് മാസ്റ്റർ

ഇരിങ്ങാലക്കുട : കർഷക സമരം നമ്മുടെ രാജ്യത്ത് 1943-ൽ ഉണ്ടായത് പോലെയുള്ള ഭക്ഷ്യക്ഷാമവും, പട്ടിണി മരണവും ഉണ്ടാകാതിരിക്കുവാൻ വേണ്ടി കൂടി ഉള്ളതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതാണെന്ന് കേരള കോൺഗ്രസ് എം ജില്ല ജനറൽ സെക്രട്ടറി ടി കെ വർഗീസ് മാസ്റ്റർ.

കേന്ദ്രസർക്കാർ സ്ഥാപനമായ ഇരിങ്ങാലക്കുട ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കിസാൻ പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടി വർഗീസ് അധ്യക്ഷത വഹിച്ചു, ടി ഡി ജോൺസൺ, അഡ്വക്കേറ്റ് മിഥുൻ തോമസ്, എം അനിൽകുമാർ, സാം തോംസൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top