കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. തിയേറ്ററുകള്‍ ഉടൻ തുറക്കില്ല

ഹോട്ടലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ബാര്‍ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതി. തിയേറ്ററുകള്‍ ഉടൻ തുറക്കില്ല

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചു, ഹോട്ടലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. തൊഴിലാളികൽ എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിബന്ധന 18 വയസില്‍ താഴെയുള്ളവര്‍ക്ക് ബാധകമല്ല.

ബാറുകള്‍ക്കും ഇളവുണ്ട്. ബാര്‍ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ട്. ബാര്‍ ഹോട്ടലുകളിലും മൊത്തം ഇരിപ്പിടങ്ങളില്‍ പകുതി മാത്രമേ ഉപയോഗിക്കാവു എന്നാണ് നിര്‍ദേശം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. അകലം പാലിച്ച് തന്നെ ഇരിപ്പടം ഒരുക്കണം. എസി സംവിധാനം ഒഴിവാക്കണം. ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഒരുക്കണം.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തവും അനുവദിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top