പോലീസിന്‍റെ നേതൃത്വത്തില്‍ കുട്ടികൾക്കായുള്ള ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി – റൂറൽ ജില്ലാ പോലീസിന്‍റെ ഫോറൻസിക് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ ഉദ്‌ഘാടനം ചെയ്തു

ഡിജിറ്റൽരംഗം കുട്ടികളിൽ ഉണ്ടാക്കുന്ന ആപത്തുകളിൽ നിന്ന് രക്ഷപെടുത്താനായി പോലീസിന്‍റെ നേതൃത്വത്തില്‍ ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റൂറൽ ജില്ലാ പോലീസിന്‍റെ ഫോറൻസിക് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഇരിങ്ങാലക്കുട : ഡിജിറ്റൽരംഗം കുട്ടികളിൽ ഉണ്ടാക്കുന്ന ആപത്തുകളിൽ നിന്ന് രക്ഷപെടുത്താനായി പോലീസിന്‍റെ നേതൃത്വത്തില്‍ ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റൂറൽ ജില്ലാ പോലീസിന്‍റെ ഫോറൻസിക് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓൺലൈൻ ഗെയിംസ്കളുൾപ്പെടെയുള്ളവയിൽ നിന്നും കുട്ടികളെ രക്ഷപെടുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഇത്തരം പദ്ധതികൾ. തുടക്കമായതുകൊണ്ട് റേഞ്ച് തലത്തിലാണ് ആദ്യം ഉണ്ടാവുക, തുടർന്ന് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലാണ് റൂറൽ ജില്ലാ പോലീസിന്‍റെ ഫോറൻസിക് ലബോറട്ടറി നിലവിൽ വന്നത്.

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാഥിതിയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐ.പി.എസ്, നഗരസഭാ വൈസ് ചെയർമാൻ പി ടി ജോർജ് , വാർഡ് കൗൺസിലർ എം ആർ ഷാജു, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top