തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2784 പേര്‍ക്ക് കൂടി കോവിഡ്, 2587 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 17,983

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2784 പേര്‍ക്ക് കൂടി കോവിഡ്, 2587 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി 23.35%. സംസ്ഥാനത്ത് ഇന്ന് 17,983

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 2784 പേര്‍ക്ക് കൂടി കോവിഡ്, 2587 പേർ രോഗമുക്തി നേടി. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 23.35%. സംസ്ഥാനത്ത് ഇന്ന് 17,983.

തൃശൂര്‍ 2784, എറണാകുളം 2397, കോഴിക്കോട് 1362, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, മലപ്പുറം 1285, പാലക്കാട് 1312, ആലപ്പുഴ 1164, കണ്ണൂര്‍ 819, പത്തനംതിട്ട 759, ഇടുക്കി 848, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,318 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,918പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 877 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,054പേര്‍ രോഗമുക്തി നേടി. 1,62,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,09,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top