കോവിഡ് കാലത്തും മരണപ്പാച്ചിൽ തുടരുന്നു : മത്സരഓട്ടത്തിനിടെ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി യും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാർ തമ്മിൽ സമയ തർക്കം

കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ പോകുന്ന അശ്വതി ബസ്സും കൊടുങ്ങല്ലൂർ തൃശൂർ മെഡിക്കൽ കോളേജ് കെ.എസ്.ആർ.ടി.സി ബസ്സും തമ്മിലായിരുന്നു സമയ തർക്കം. ബസ്സ്റ്റാൻഡിൽ കയറാതെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിനു മുന്നിൽ നിറുത്തി ആളെ കയറ്റിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്

ഇരിങ്ങാലക്കുട : കോവിഡ് കാലത്തും മരണപ്പാച്ചിൽ തുടരുന്ന കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിൽ മത്സരഓട്ടത്തിനിടെ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്‌ പുറകിൽ തട്ടിയതിനെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ തർക്കം.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ പോകുന്ന അശ്വതി ബസ്സും കൊടുങ്ങല്ലൂർ ഡിപ്പോയിലെ കൊടുങ്ങല്ലൂർ തൃശൂർ മെഡിക്കൽ കോളേജ് കെ.എസ്.ആർ.ടി.സി ബസ്സും തമ്മിലായിരുന്നു സമയ തർക്കം. കോണത്തുകുന്നു മുതൽ കെ.എസ്.ആർ.ടി.സി മനഃപൂർവം സൈഡ് താരത്തെയാണ് വന്നിരുന്നതെന്ന് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാർ പറയുന്നു. ഇതിനിടയിൽ കെ.എസ്.ആർ.ടി.സി ബസ് ബസ്സ്റ്റാൻഡ് കവാടത്തിൽ വച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്‌ പുറകിൽ ചെറുതായി ഇടിക്കുകയും ചെയ്തു.

ബസ്സ്റ്റാൻഡിൽ കയറാതെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിനു മുന്നിൽ നിറുത്തി ആളെ കയറ്റിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. പിന്നീട് തർക്കം പോലീസ് സ്റ്റേഷനിൽ എത്തി ഇരുകൂട്ടരും നഷ്ടപരിഹാരം നൽകി പരിഹരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top