

സമാശ്വാസ നടപടികളുടെ ഭാഗമായി ഭാഗമായി വൈദ്യുതി വിച്ഛേദിക്കുന്ന നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. സമയപരിധി ഈ മാസം അവസാനിക്കും. കുടിശ്ശികയുള്ളവരുടെ വൈദ്യുതി ഒക്ടോബർ ഒന്ന് മുതൽ വിച്ഛേദിച്ചു തുടങ്ങുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ഇരിങ്ങാലക്കുട : വൈദ്യുതി ബോർഡ് പ്രഖ്യാപിച്ച സമാശ്വാസ നടപടികളുടെ ഭാഗമായി വൈദ്യുതി ചാർജ് കുടിശ്ശിക ഈ മാസം 30 വരെ അടയ്ക്കാം. ഇരിങ്ങാലക്കുട വൈദ്യുതി ഭവന് കീഴിലുള്ള ചേർപ്പ്, ചിറയ്ക്കൽ, ഇരിങ്ങാലക്കുട നമ്പർ വൺ, നമ്പർ ടു, കരുവന്നൂർ, കാട്ടൂർ, കൊമ്പൊടിഞ്ഞാമാക്കൽ, പറപ്പൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളിൽപ്പെട്ടവർക്ക് അവസരം പ്രയോജനപ്പെടുത്താം.
ഇതിന്റെ ഭാഗമായി വൈദ്യുതി വിച്ഛേദിക്കുന്ന നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. സമയപരിധി ഈ മാസം അവസാനിക്കും. കുടിശ്ശികയുള്ളവരുടെ വൈദ്യുതി ഒക്ടോബർ ഒന്ന് മുതൽ വിച്ഛേദിച്ചു തുടങ്ങുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.