കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അഡ്വ. എ.പി ജോർജ്ജ് വിരമിക്കുന്നു

ഇരിങ്ങാലക്കുട : സെപ്റ്റംബർ 25 ലേക്ക് 58 വർഷം തികയുന്ന കെ.എസ്.ഇ കമ്പനിയുടെ വളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച സ്ഥാപക ഡയറക്ടർരിൽ ഒരാളായ അഡ്വ. എ.പി ജോർജ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും സെപ്റ്റംബർ 30ന് വിരമിക്കുന്നു.

1994 മുതൽ കമ്പനിയുടെ ഡയറക്ടർ ആൻഡ് ലീഗൽ അഡ്വൈസർ ആയും, 2015 മുതൽ എക്സിക്യൂട്ടീവ് ഡയറക്ടറായും, 2018 മുതൽ മാനേജിങ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നു. കോവിഡ് പ്രതിസന്ധിഘട്ടത്തിലും കമ്പനിയെ വിജയത്തിലേക്ക് നയിക്കാൻ ആയത് ഇദ്ദേഹത്തിന്‍റെ സേവന ചരിത്രത്തിലെ പൊൻതൂവലാണ്.

എറണാകുളം ലോ കോളേജ് യൂണിയൻ ചെയർമാൻ, സ്വതന്ത്ര വിദ്യാർത്ഥി സംഘടന സംസ്ഥാന സെക്രട്ടറി, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് സ്ഥാപക അംഗങ്ങളിൽ ഒരാൾ, 17 വർഷക്കാലം ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ, 1972 – 1979 കാലഘട്ടങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അഡ്വ. എ പി ജോർജ് 1980-ലെ കേരള അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

നീണ്ട 54 വർഷമായി അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടതിനുശേഷമാണ് കെ.എസ്.ഇ യുടെ നേതൃത്വത്തിലേക്ക് എത്തിച്ചേർന്നത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top