“അവേക്ക് വാഴ്‌സിറ്റി” രാപകൽ സമരത്തിന് ഇരിങ്ങാലക്കുടയിൽ എസ്.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ ഏകദിന ഐക്യദാർഢ്യ സദസ്സ്

പരീക്ഷാഭവന്‍റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉടന്‍ നടപ്പിലാക്കുക, ടാഗോറിലെയും പരീക്ഷാ ഭവനുകളിലെയും ഫ്രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കോവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോല്‍വിയുമായി ബന്ധപ്പെട്ട പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പാക്കുക, റിസേര്‍ച്ച് സെന്ററുകളിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് അനുവദിക്കുക തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടരുന്നത്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എസ്എഫ്ഐ യുടെ ആഭിമുഖ്യത്തില്‍ അവേക്ക് വാഴ്‌സിറ്റി എന്ന പേരില്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ക്യാംപസിൽ മുന്നിൽ ബുധനാഴ്ച എസ്.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ ഏകദിന ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ 22 ന് യൂണിവേഴ്സിറ്റിക്ക് കീഴിലെ മുഴുവന്‍ കോളേജുകളിലും സമരത്തിനോടുള്ള ഐക്യദാര്‍ഢ്യ സത്യാഗ്രഹം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ട് ഇരിങ്ങാലക്കുടയിൽ നടന്ന ഐക്യദാർഢ്യ സദസ്സ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകർ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് ലക്ഷ്മി അധ്യക്ഷത വഹിച്ചു.

പരീക്ഷാഭവന്‍റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉടന്‍ നടപ്പിലാക്കുക, ടാഗോറിലെയും പരീക്ഷാ ഭവനുകളിലെയും ഫ്രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കോവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോല്‍വിയുമായി ബന്ധപ്പെട്ട പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പാക്കുക, റിസേര്‍ച്ച് സെന്ററുകളിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് അനുവദിക്കുക തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടരുന്നത്.

എസ്എഫ്ഐ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ആഷിറിൻ കളക്കാട്, ഏരിയ പ്രസിഡന്റ് മിഥുൻ കെ വി, ഏരിയ സെക്രട്ടറിയേറ്റ് അംഗം വൈശാഖ്, എസ്എഫ്ഐ ക്രൈസ്റ്റ് കോളേജ് യൂണിറ്റ് സെക്രട്ടറി അലൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top