സൗജന്യ നേത്ര പരിശോധന 25ന് ശനിയാഴ്ച

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും, ഐ ഫൗഡേഷൻ കണ്ണാശുപത്രിയും, ഇരിങ്ങാലക്കുട സേവാഭാരതി മെഡിസെൽ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 25 ശനിയാഴ്ച സേവാഭാരതി സേവന കേന്ദ്രത്തിൽ (കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം) സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ പരിശോധനയും നടത്തുന്നു.

ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ വിദഗ്ധരായ മെഡിക്കൽ ടീം നേത്ര സംബദ്ധമായ എല്ലാ രോഗങ്ങളും പരിശോധിക്കുന്നു. ആധുനികരീതിയിലുള്ള താക്കോൽദ്വാര തിമിര ശസ്ത്രക്രിയ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ലഭിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മറ്റു നേത്ര രോഗങ്ങൾ ഉള്ളവർക്ക് തുടർ ചികിത്സക്ക് ഇളവ് ലഭിക്കുന്നതാണ്.നേത്ര പരിശോധനക്ക് വരുന്നവർ റേഷൻ കാർഡോ , ആരോഗ്യ ഇൻഷുറൻസ് കാർഡോ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446540890, 8606123939 .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top