ലോക അൽഷൈമേഴ്‌സ് ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക അൽഷൈമേഴ്‌സ് ദിനം സാമൂഹ്യനീതി വകുപ്പിന്‍റെയും, മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയുടെയും നേതൃത്വത്തിൽ എ.ആർ.ഡി.എസ്.ഐ (അൽഷൈമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ) യുടെ സഹകരണത്തോടെ ജില്ലയിൽ ആചരിച്ചു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ. ആയ എം.എച്ച് ഹരീഷ് ബോധവത്കരണ പരിപാടി ഉൽഘാടനം ചെയ്തു.

‘അൽഷൈമേഴ്‌സ് രോഗം പ്രധാന10 ലക്ഷണങ്ങൾ’ ഉൾപ്പെട്ട ബോധവത്കരണ പോസ്റ്റർ ഇതോടനുബന്ധിച്ച് റിലീസ് ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അസ്ഗർഷ. പി.എച്ച് അധ്യക്ഷത വഹിച്ചു. തുടർന്നു സംഘടിപ്പിച്ച ഓൺലൈൻ ബോധവൽകരണ വെബിനാറിൽ സൈക്യാട്രിസ്റ്റ് ആയ ഡോ. അഞ്ജു കൃഷ്ണ, (സ്മൃതിപഥം ഡിമെൻഷ്യ ഡേകെയർ സെന്റർ തൃശൂർ), സുരേഷ് കുമാർ ഓ. പി (സോഷ്യൽ വർക്കർ & അഡ്മിനിസ്ട്രേറ്റർ സ്മൃതിപഥം ഡെമെൻഷ്യ ഡേകെയർ സെന്റർ തൃശൂർ) എന്നിവർ “ഡിമെൻഷ്യയെ അറിയുക,അൽഷൈമേഴ്സിനെ അറിയുക” എന്ന വിഷയത്തിലും, സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ സി രാധാകൃഷ്ണൻ “അൽഷൈമേഴ്‌സ് ദിന പ്രതിജ്ഞ” ചൊല്ലുകയും, മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് ക്ലാസ്സ്‌ നയിക്കുകയും ചെയ്തു.

റവന്യു ഡിവിഷണൽ ഓഫീസ് ജൂനിയർ സുപ്രണ്ട് പൂക്കോയ ഐ.കെ നന്ദി അറിയിച്ചു. മറ്റ് ഉദ്യോഗസ്ഥരായ പ്രദീപൻ.കെ. ആർ,രഞ്ജിത.എൻ,പ്രസീത ഗോപിനാഥ്,ഷറഫുദീൻ,അഹമ്മദ് നിസ്സാർ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വയോജന സംഘടന പ്രതിനിധികൾ,വായോക്ഷ സ്ഥാപനങ്ങൾ,സോഷ്യൽ വർക്കേഴ്സ്, സന്നദ്ധ പ്രവർത്തകൾ, അധ്യാപകർ ഉൾപ്പെടെ ഒട്ടേറെ പേർ ഓൺലൈൻ വെബിനാറിൽ പങ്കെടുത്തു.

ഇത്തവണ കോവിഡ് പശ്ചാത്തലത്തിലും വയോജനക്ഷേമം മുൻനിർത്തി വിപുലമായ ഓൺലൈൻ ബോധവത്കരണ പരിപാടികൾ ആണ് സാമൂഹ്യനീതി വകുപ്പ് സംസ്ഥാനത്തോട്ടാകെ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അൽഷൈമേഴ്‌സ് ബോധവത്കരണം, മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആക്ട് 2007 സമ്പാദിച്ചും സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, വയോജന സംഘടനകൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകൾ, ആരോഗ്യ പ്രവർത്തകർ, തുടങ്ങി വിഭാഗങ്ങളെ ഉൾപെടുത്തിയും ബോധവത്കരണ ക്ലാസുകൾ ജില്ലയിൽ തുടരും.

ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയുസ്സിന്‍റെ കണക്കുപുസ്തകത്തിൽ ദേശീയ ശരാശരി 62 വയസ്സാണെങ്കിൽ കേരളത്തിന്റേത് 72-74 വയസ്സാണ്. കേരളത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ ഏകദേശം മൂന്നുശതമാനത്തോളം മറവിരോഗത്താൽ വലയുന്നുണ്ട്. ഈ സംഖ്യ ഉയരാനാണ് സാധ്യത. കാരണം അൽഷിമേഴ്സ് രോഗത്തിന്‍റെ ലക്ഷണങ്ങൾ പലപ്പോഴും പ്രായാധിക്യത്തിന്റെ സ്വാഭാവിക പരിണാമമായി കരുതുന്നവരാണ് ഏറെയും.
ഇന്നത്തെ സാഹചര്യത്തിൽ കൃത്യമായി അൽഷിമേഴ്സ് രോഗത്തെ അറിയുക എന്നതാണ് പ്രധാനം. ഈ വർഷത്തെ പ്രമേയവും അത് തന്നെ “ഡിമെൻഷ്യയെക്കുറിച്ച് അറിയുക…അൽഷിമേഴ്സിനെ അറിയുക”(Know Dementia Know Alzheimer’s)


“കോവിഡ് കാലത്തും ഈ വർഷവും വിവിധ ബോധവത്കരണ പരിപാടികൾ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി നടത്തുന്നുണ്ട്.അൽഷിമേഴ്സ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും സാന്ത്വനം നൽകുകയെന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന സംഘടനയാണ് അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് ഓഫ് ഇന്ത്യ. ഇവരുടേതായി രോഗിപരിചരണ കേന്ദ്രങ്ങൾ വിവിധ ജില്ലകളിൽ നിലവിലുണ്ട്.കേരള സർക്കാർ സാമൂഹ്യനീതി വകുപ്പും, കേരള സ്റ്റേറ്റ് ഇനീഷിയേറ്റീവ് ഓൺ ഡിമെൻഷ്യ (KSID), ARDSI സഹകരണത്തോടെ അൽഴിമേഴ്‌സ് രോഗികൾക്കായി പരിചരണം, കൗൺസിലിങ് കൂടാതെ ക്ഷേമ പദ്ധതികൾ നടത്തി വരുന്നു”

– പി.എച്ച്. അസ്ഗർഷ തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ


“വയോജങ്ങൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം.അൽഷിമേഴ്‌സ് രോഗികളുടെ എണ്ണം കൂടുന്നു എന്നത് ആശങ്കജനകമാണ്. എന്നിരുന്നാലും കൃത്യമായി രോഗത്തെ മനസ്സിലാക്കി കുടുംബംഗാങ്ങൾ കാര്യങ്ങൾ ഉൾക്കൊണ്ടു രോഗിയുടെ ക്ഷേമവും, ദൈനംദിന കാര്യങ്ങളും ഉറപ്പാക്കാൻ ശ്രമിക്കണം. കൃത്യമായ ബോധവൽക്കരണത്തിലൂടെ ഒരു പരിധി വരെ രോഗിക്കും കുടുംബങ്ങൾക്കും ആശ്വാസം ലഭിക്കും”

– എം. എച്ച്. ഹരീഷ് ആർ.ഡി. ഓ & മെയിന്റനൻസ് ട്രൈബ്യുണൽ, ഇരിങ്ങാലക്കുട


“രോഗവസ്ഥ പൂർണ്ണമായി ഭേദമാകില്ല എന്ന തിരിച്ചറിവും രോഗിക്ക് കുടുംബങ്ങളിൽ നിന്നുള്ള പിന്തുണയും ആണ് ഏറെ പ്രധാനം. സാമൂഹിക പിന്തുണയും, കൗൺസിലിംങ്ങും രോഗിയെ പരിചരിക്കുന്നവർക്കും, കുടുംബാംഗങ്ങൾക്കും ഏറെ ആശ്വാസം നൽകും.രോഗത്തെ കുറിച്ച് ബോധവത്കരണം സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും നൽകുന്നത് ഏറെ ഗുണം ചെയ്യും”

– മാർഷൽ സി. രാധാകൃഷ്ണൻ ടെക്നിക്കൽ അസിസ്റ്റന്റ്, സാമൂഹ്യനീതി വകുപ്പ്, തൃശൂർ

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top