ഡോക്‌ട്രേറ്റ് നേടിയ അമ്പിളിയെ സി.പി.ഐ ആദരിച്ചു

ഇരിങ്ങാലക്കുട : ജീവിത പ്രതിസന്ധികളെ അതിജീവിച്ച്, കാലിക്കറ്റ് യൂണിവേഴിസിറ്റിയില്‍ നിന്നും വ്യക്തിയും പൊതുമണ്ഡലവും എന്നവിഷയത്തിൽ മലയാള ചെറുകഥാകാരികളുടെ തെരഞ്ഞെടുത്ത രചനകളിലെ കുടുബസങ്കല്പത്തെ മുന്‍നിറുത്തിയുള്ള പഠനത്തില്‍ ഡോക്‌ട്രേറ്റ് നേടിയ അമ്പിളിയെ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിമിനോളജി ഫോറന്‍സിക് സയന്‍സില്‍ ഡോക്ട്രേറ്റ് നേടിയ സന്ദീപ് പി. എന്‍ നെ സി പി ഐ ജില്ലാ എക്സിക്കുട്ടീവ് അംഗം കെ ജി. ശിവാനന്ദന്‍ ആദരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ചു. ടി കെ. സുധീഷ്, എന്‍. കെ ഉദയപ്രകാശ്, കെ വി.രാമകൃഷ്ണന്‍, ഷീലഅജയഘോഷ് എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top