ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ റിസർച്ച് പ്രൊജക്റ്റ് സമാരംഭം

ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കോളേജിലെ റിസർച്ച് സെന്ററിൽ കെ.എസ്.ഇ ലിമിറ്റഡ് സ്പോൺസർ ചെയ്യുന്ന റിസർച്ച് പ്രോജക്ടിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അഡ്വ.എ.പി ജോർജ്ജ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി .
ആഷ തെരേസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ ഓഫ് സയൻസും റിസർച്ച് സെന്റർ ഡയറക്ടറുമായ ഡോ .സി. വിജി പ്രൊജക്റ്റ് റിപ്പോർട്ട് അവതരണവും കെ എസ് ഇ ലിമിറ്റഡ് എക്സി. ഡയറക്ടറുമായ എം.പി ജാക്സൺ മുഖ്യപ്രഭാഷണവും നടത്തി . മനുഷ്യ ശരീരത്തിൽ കാൻസർസെല്ലുകളുടെ അതിവ്യാപനം തടയുന്നതിനുള്ള പഠനമാണ് മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ഈ പ്രൊജക്റ്റ്. കോളേജ് മാനേജുമെന്റും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥിനികളും ഓൺലൈനിലും നേരിട്ടും പങ്കെടുത്ത ഈ ചടങ്ങിൽ പ്രാരംഭകാലം മുതൽ കലാലയത്തിനു നൽകുന്ന നിസ്തുല സേവനങ്ങളിൽ എ. പി. ജോർജിന് പ്രിൻസിപ്പൽ പ്രത്യേകം നന്ദിയും ആദരവും പ്രകടിപ്പിച്ചു . കെ സ് ഇ ലിമിറ്റഡ് ജനറൽ മാനേജർ എം അനിൽ സന്നിഹിതനായിരുന്ന ഈ പരിപാടിക്ക് ഡീൻ ഓഫ് ആർട്സും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ.ആഷ തോമസ് സ്വാഗതവും സുവോളജി അദ്ധ്യാപിക ഡോ.വിദ്യ ജി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top