യുവതയ്ക്ക് പറന്നുയരാൻ സ്വപ്ന ചിറകേകി മുരിയാട് പഞ്ചായത്തിന്‍റെ ഉയരെ

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെ സ്വപ്നപദ്ധതിയായ ഓൺലൈൻ മത്സര പരീക്ഷാ പദ്ധതി ഉയരെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൈറ്റ്സ് ഫൗണ്ടേഷന്‍റെ ഇൻസ്പെയർ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയിട്ടാണ് ഉയരെ മുരിയാട് പഞ്ചായത്തിൽ നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് പി.എസ്.സി,സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന സൗജന്യ ഓൺലൈൻ പരിശീലന പദ്ധതിയാണിത്.

കൈറ്റ്സ് ജില്ലാ കോഡിനേറ്റർ ഇ. ഡി ഗ്രാംഷി പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ പഞ്ചായത്ത് അതിർത്തിയിൽ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച പി.ആർ മനോഹരനെയും, മീഡിയ അക്കാദമി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗായത്രി ഗോപിയെയും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജ് മന്ത്രി ഡോ. ആർ ബിന്ദുവിന് ഉപഹാരം സമർപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശ്ശേരി, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് അംഗങ്ങളായ നിജി വത്സൻ, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിത അർജുനൻ, പഞ്ചായത്ത് സെക്രട്ടറി പി.പ്രജീഷ് കൈറ്റ്സ് ഫൗണ്ടേഷൻ കോർഡിനേറ്റർമാരായ അപ്പു, മജിത എന്നിവരും ആശംസകളർപ്പിച്ചു.

ഈ പരിശീലന പരിപാടി അടുത്ത ആഴ്ച മുതൽ ആരംഭിക്കും.തൃശ്ശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ അടക്കം നിരവധി ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് ഉദ്യോഗസ്ഥർ, വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ കൊടുക്കുന്നതാണ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ സ്വാഗതവും, വാർഡ് അംഗം മനീഷ മനീഷ്‌ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top