ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

ഇരിങ്ങാലക്കുട : എം.എൽ.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു.

വേളൂക്കര പഞ്ചായത്തിലെ തൊമ്മാന സെന്റർ , കടുപ്പശ്ശേരി കോളനി , കുതിരത്തടം സെന്റർ , കാറളം പഞ്ചായത്തിലെ ചെമ്മണ്ട സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരം, ചെമ്മണ്ട റോഡ് സെന്റർ , വെള്ളാനി തീപ്പെട്ടി കമ്പനി പരിസരം , കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട് സെന്റർ , കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഉദ്ഘാനം നടത്തിയത്.

8 ഹൈമാസ്റ്റ് ലൈറ്റുകൾക്കായി 44,00,000 രൂപയാണ് നിർമ്മാണ ചെലവ്. സ്വിച്ച് ഓൺ കർമ്മ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ധനീഷ് , സീമ പ്രേംരാജ് , ഷീജ പവിത്രൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കൂടാതെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിലെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top