സുഭിഷം സുരക്ഷിതം പദ്ധതിയുടെ വിളവിടുപ്പ് ഉത്സവം നടത്തി

വെള്ളാങ്ങല്ലൂർ: സർക്കാരിന്‍റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെട്ട സുഭിഷം സുരക്ഷിതം പദ്ധതിയിൻ കീഴിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പടിയൂർ കൃഷിഭവനിന്‍റെ കീഴിലെ ജൈവ കർഷകരായ രമേഷ്, സുധീഷ്, സൂരജ്‌ എന്നിവർ കൂട്ടായ്മയായി ചെയ്ത ജൈവ കൃഷിയുടെ വിളവിടുപ്പ് ഉത്സവം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

പടിയൂർ പ്രസിഡന്‍റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ .വി സുകുമാരൻ സ്വാഗതവും പടിയൂർ അസിസ്റ്റന്‍റ് കൃഷി ഓഫീസർ വിനോദ് നന്ദിയും പറഞ്ഞു. ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ രാജേഷ്, അസമാബി, വാർഡ് മെമ്പർ വത്സലൻ എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

  

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top