സാമൂഹ്യ പരിവർത്തനത്തിലും നവോത്ഥാനത്തിലും കലാകാരന്മാരും സാഹിത്യകാരന്മാരും വഹിച്ച നിസ്തുലമായ പങ്ക് ആധുനികകാലത്തും അനവരതം തുടരണം – ആലങ്കോട് ലീലാകൃഷ്ണൻ

ഇരിങ്ങാലക്കുട : സാമൂഹ്യ പരിഷ്ക്കർത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും വിടി ഭട്ടതിരിപ്പാടും ഉൾപ്പടെയുള്ളവർ നയിച്ച നവോത്ഥാന പ്രവർത്തനങ്ങൾക്കൊപ്പം കുമാരനാശാൻ, എം.ആർ.ബി, പ്രേംജി തുടങ്ങി പലരും കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിന്ന് സാമൂഹ്യവിപ്ലവത്തിൽ വലിയ പങ്കുവഹിച്ച കെ.പി.എ.സി. ഉൾപ്പടെയുള്ള നാടക സംഘങ്ങൾ, കാഥികർ എന്നിവർ വഹിച്ച പങ്കും നിസ്തുലമെന്ന് പ്രശസ്ത കവിയും, വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രസ്താവിച്ചു.

കീഴാളവർഗ്ഗത്തിന് അയിത്തമുണ്ടായിരുന്ന കാലത്ത് അവരുടെ തുള്ളൽ കലകളെ ക്ഷേത്രത്തിനകത്തേക്ക് കയറ്റിയ കുഞ്ചൻ നമ്പ്യാർ, മാപ്പിളപ്പാട്ടിനെയുൾപ്പടെ സിനിമാഗാനമായി അവതരിപ്പിച്ച് ജനകീയാംഗീകാരം നേടിക്കൊടുത്ത പി.ഭാസ്കരനെ പോലുള്ള സാഹിത്യകാരന്മാർ കാലത്തിന് മുമ്പേ നടന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമൂഹത്തെ ജാതിമത ചിന്തകളുടെ വരമ്പിട്ട് തിരിക്കാൻ വിഭാഗീയ ചിന്താഗതിക്കാർ അത്യുത്സാഹം ചെയ്യുന്ന കാലത്ത് കലാകാരനും സാഹിത്യകാരനും ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം എന്ന യുവകലാസാഹിതിയുടെ മുദ്രാവാക്യം ഉൾക്കൊണ്ട് മുന്നിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top