ഡോൺ ബോസ്കോ യൂത്ത് സെൻററിൻ്റെ 58 -ാമത് വാർഷികവും അംഗത്വ ദിനവും ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺബോസ്കോ യൂത്ത് സെൻററിൻ്റെ 58 -ാമത് വാർഷിക ആഘോഷ പരിപാടികളും മെമ്പർഷിപ്പ് ഡേയും ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി.

വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറൽ മോൺസിഞ്ഞോർ ജോയി പാലിയേക്കര നിർവഹിച്ചു. യൂത്ത് സെൻ്റർ അംഗങ്ങൾ (ദൈവത്തോടും, രാജ്യത്തോടും, ഡോൺ ബോസ്കോ യൂത്ത് സെൻറർന്നോടും വിശ്വസ്തത ഉള്ളവരായിരിക്കും എന്ന്) വാഗ്ദാനം നടത്തി തങ്ങളുടെ അംഗത്വ സ്വീകരണ കർമ്മം നിർവഹിച്ചു.
ചെയ്തു. യോഗത്തിൽ ഡോൺ ബോസ്കോ റെക്ടർ, ഫാദർ മാനുവൽ അധ്യക്ഷ പ്രഭാഷണം നടത്തി. ഫാദർ വർഗീസ് തണ്ണിപാറ, ഫാദർ ജോസിൻ താഴേത്തട്ട്, മുൻ കൗൺസിലർ കുര്യൻ ജോസഫ് എന്നിവർ ആശംസ പ്രസംഗം നടത്തി.

യുവജനങ്ങളുടെ കലാ പരിപാടികൾ അംഗത്വ സ്വീകരണ ദിനം കൂടുതൽ ഭംഗി ആക്കി. ഇരിങ്ങാലക്കുട പ്രദേശത്ത് തങ്ങൾ ഒരു സജീവ സാന്നിധ്യം ആകും എന്ന് തീരുമാനിച്ചാണ് യൂത്ത് സെൻറർ അംഗങ്ങൾ പിരിഞ്ഞത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top