കാണാതായതെന്ന് ബന്ധുക്കൾ പരാതിപ്പെട്ട കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് വീട്ടില്‍ തിരിച്ചെത്തി

മാപ്രാണം : കാണാതായതെന്ന് ബന്ധുക്കൾ പരാതിപ്പെട്ട കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് തിങ്കളാഴ്ച പുലർച്ചെ വീട്ടില്‍ തിരിച്ചെത്തി. സുജേഷിനെ ശനിയാഴ്ച രാത്രി മുതൽ കാണാതായതെന്നു ബന്ധുക്കൾ ഞായറാഴ്ച വൈകുനേരം ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ സുജേഷ് വീട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍വരെ പോയി എന്നാണ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ സുജേഷ് പറയുന്നത്. താൻ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയെന്ന ഫേസ്ബുക്ക് കുറിപ്പും സുജേഷ് ഇട്ടിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് വിഷയത്തില്‍ സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് സുജേഷ് കണ്ണാട്ട്. പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം വഹിക്കുന്നു എന്ന് സിപിഎം ബ്രാഞ്ച് യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെ രണ്ട് മാസം മുമ്പ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തന്റെ ജീവന് ഭീക്ഷയിലുണ്ടെന്നു കാണിച്ചു സുജേഷ് കണ്ണാട്ട് പോലീസിൽ പരാതി നൽകിയിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top