കിണറ്റിൽ വീണ വയോധികയെ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന രക്ഷിച്ചു

അരിപ്പാലം : 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ വയോധികയെ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന രക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ കൂടി കൽപ്പറമ്പ് അരിപ്പാലം താഴത്ത് വീട്ടിൽ പുഷ്പത്തിന്‍റെ പറമ്പിലെ കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷാസേന യിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് എം എച് കിണറ്റിലിറങ്ങിയാണ് രക്ഷപ്പെടുത്തിയത്.

ഏകദേശം അഞ്ചുമണിയോടുകൂടി വീട്ടിൽ നിന്നും കാണാതായ വയോധികയെ തിരച്ചിലിലാണ് വീട്ടിൽ നിന്നും 200 മീറ്റർ അകലെയുള്ള കിണറ്റിൽ അകപ്പെട്ടത് ആയി കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെ അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ പി വെങ്കടരാമനന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ മധു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് എം എച്, ഷിനോജ് സി, അരുൺരാജ് എസ് ജി, അനിൽകുമാർ, ആൻറ്റു എസ് എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡ്രൈവർ ഷാജഹാൻ കെ എ, ഹോംഗാർഡ് ജെയിൻ എബി എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top