സ്ക്കൂളുകൾ മൂന്ന് ഘട്ടമായി തുറക്കുന്നത് അഭികാമ്യം – റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേർസ് അസ്സോസ്സിയേഷൻ

സംസ്ഥാനത്തെ സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനം സ്വാഗതാർഹമെങ്കിലും പതിനഞ്ച് ദിവസത്തെ ഇടവേളകളിൽ ഹൈസ്കൂൾ, യു.പി.സ്കൂൾ, അവസാനം എൽ.പി.സ്ക്കൂൾ എന്നീ ക്രമത്തിൽ തുറക്കുന്നതായിരിക്കും ഉചിതമെന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേർസ് അസ്സോസ്സിയേഷൻ സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. കുട്ടികൾ വരുന്ന സാഹചര്യവും അവരുടെ കുടുംബങ്ങളുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ആ പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗനവാടി വർക്കർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) ജനപ്രതിനിധികൾ, പ്രദേശത്തെ പൗര പ്രമുഖർ എന്നിവരുട സംയുക്ത യോഗം വിളിച്ചു ചേർത്ത് ആവശ്യമായ ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളുകൾ തുറക്കുന്നതായിരിക്കും അഭികാമ്യമെന്നും യോഗത്തിൽ പറഞ്ഞു .

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ സൂപ്പർ സ്പെഷാലിറ്റി മുതൽ പി.ജി., എം.ബി.ബി.എസ്. വരെയുള്ള പരീക്ഷകൾ നിശ്ചിത സമയത്ത് തന്നെ നടത്തുകയും കോഴ്സ് തുടങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും നടക്കാത്ത ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് മുതൽ എല്ലാ പാരാ മെഡിക്കൽ കോഴ്സുകൾ കൃത്യസമയത്തു് പരീക്ഷകൾ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്താൽ മെഡിക്കൽ കോളേജുകൾ മുതൽ വലിയ സ്ഥാപനങ്ങൾ ജൂനിയർ ഡോക്ടർമാർ, ഹൗസ് സർജന്മാർ , സീനിയർ ഹൗസ് സർജൻസി, സർക്കാർ ബോണ്ട് സർവ്വീസുകൾ ഉപയോഗിച്ച് നമ്മുടെ ആരോഗ്യ രംഗം കാര്യക്ഷമമാക്കാവുന്നതാണ്.

ഡോക്ടർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടേർ മാരുടെയും ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതു് നീതികേടാണ്. സംസ്ഥാന പ്രസിഡണ്ട് ടി.എസ്. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി പ്രേമരാജൻ, ആൻസി തോമാസ്, ആര്യനാട് ജയചന്ദ്രൻ, എ.കെ.ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജയചന്ദ്രൻ പയ്യന്നൂർ സ്വാഗതവും ജമാലുദ്ദീൻ കൊല്ലം നന്ദിയും പറഞ്ഞു .

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top