കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് എം.വി അമ്പിളിക്ക്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിനി എം.വി. അമ്പിളിയെ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. മലയാളം ചെറുകഥയിലാണ് അമ്പിളി പി. എച്ച്. ഡി കരസ്ഥമാക്കിയത്

ഒരു പാട് ജീവിത പ്രയാസങ്ങൾ തരണം ചെയ്താണ് അമ്പിളി ഈ വിജയം കരസ്ഥമാക്കിയിട്ടുള്ളതെന്നും , ഈ ഉന്നത വിജയം ഒരു പാട് പേർക്ക് മാതൃകയാണെന്നും , ഇരിങ്ങാലക്കുടക്കാരി എന്ന നിലയിൽ ഈ നേട്ടം തനിക്കും ഏറെ അഭിമാനം തരുന്നുവെന്നും , അമ്പിളിക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top