എസ്.എൻ ഹൈസ്‌കൂൾ പ്രധാന അധ്യാപകനും ടി.ടി.ഐ പ്രിൻസിപ്പലുമായിരുന്ന ടി.സി ബാലകൃഷ്ണൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചനയോഗം ചേർന്നു

ഇരിങ്ങാലക്കുട എസ്.എൻ ഹൈസ്‌കൂൾ പ്രധാന അധ്യാപകനും ടി.ടി.ഐ പ്രിൻസിപ്പലുമായിരുന്ന ടി.സി ബാലകൃഷ്ണൻ മാസ്റ്ററുടെ വിയോഗത്തിൽ എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ അനുശോചനയോഗം ചേർന്നു

ഇരിങ്ങാലക്കുട : എസ്.എൻ ഹൈസ്‌കൂൾ പ്രധാന അധ്യാപകനും ടി.ടി.ഐ പ്രിൻസിപ്പലുമായിരുന്ന ടി.സി ബാലകൃഷ്ണൻ മാസ്റ്ററുടെ വിയോഗത്തിൽ എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ അനുശോചനയോഗം ചേർന്നു.

ടി.സി ബാലകൃഷ്ണൻ മാസ്റ്റർ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും മാതൃകയായിരുന്നു. അദ്ധ്യാപകൻ എന്നനിലയിൽ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി അദ്ധ്യാപകരെ വാർത്തെടുക്കാൻ അദ്ദേഹത്തിന്‍റെ പ്രവർത്തന ശൈലിയ്ക്കു കഴിഞ്ഞിട്ടുണ്ട്. സ്നേഹവും ശ്രദ്ധയും കരുതലും വിദ്യാർത്ഥികളുടെ ഹൃദയം കീഴടക്കാൻ കാരണമായി. ശ്രീനാരായണ ഗുരുവിന്‍റെ ഗുരുസങ്കല്പത്തെ സാധൂകരിക്കുന്ന പ്രവർത്തനം കാഴ്ച വെച്ചു എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ട്രസ്റ്റ് ചെയർമാൻ ഡോ.സി.കെ രവി അനുസ്മരിച്ചു.

അനുശോചന യോഗത്തിൽ സഹപ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. പി ആർ ബിജോയ് ഡിവൈഎസ്പി, പികെ. ഭരതൻ, സുശീല ടീച്ചർ, രത്നവല്ലി ടീച്ചർ, മോഹന ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, ശാന്ത, ബിപിൻ കുമാർ, ബിന്ദു, രാമൻ എൻ.എൻ
പ്രിൻസിപ്പൽ അനിത പി ആൻറണി, ടിടിഐ പ്രിൻസിപ്പൽ പിവി. കവിത എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top