

ഇരിങ്ങാലക്കുട : പ്രവാസികളോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനകൾക്കും ദ്രോഹങ്ങൾക്കുമെതിരെ കേരള പ്രവാസി ഫൈഡറേഷൻ സംസ്ഥാനത്തെ എല്ലാ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുനിന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ് റ്റോഫിസിനു മുന്നിൽ നടന്ന സമരം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു.
കൊറോണ പാൻറമിക് മഹാമാരികാലത്ത് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ വരുന്നവർക്ക് ഒരുപരിഗണനയും നൽകുന്നില്ല. ഈ കാലഘട്ടത്തിൽ ലീവെടുത്ത് നാട്ടിൽ വരുന്നവർക്കും തിരിച്ചു പോകുന്നവർക്കും വിമാനക്കൂലി ആറിരട്ടി വർദ്ധിപ്പിക്കുന്നു. മാത്രമല്ല കൊറോണ ടെസ്റ്റിനും വിക്സിനേഷനും അമിതമായ വില ഈടാക്കുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റ് വത്ക്കരണത്തിന്റെ ഭാഗമായി ഇതര പൊതു മേഖലകൾ വിറ്റഴിക്കുന്നതുപോലെ ഇന്ത്യയിലെ വിമാന കമ്പനികളും വിമാനത്താവളങ്ങളും വിൽക്കുന്ന നിലപാടിലേക്ക് രാജ്യത്തിന്റെ ഭരണാധികാരികൾ മാറിയിരിക്കുന്നു.രാജ്യത്തിന്റെ വിദേശനാണ്യ വരുമാനത്തിൽ ഏറെ പങ്കു വഹിക്കുന്നവരാണ് പ്രവാസികൾ. തൊഴിലില്ലാതെ വരുന്നവർക്ക് തൊഴിൽ കൊട്ടിക്കാനും വിമാന ടിക്കറ്റുകൾ വിലകുറക്കാനും വാക്സിനേഷൻ സൗജന്യമായി കൊടുക്കാനും കേന്ദ്രസർക്കാർ തയ്യറാകണം.
മോഹനൻ വലിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ, ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി.കെ.സുലൈമാൻ,സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി, എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം, സോമൻ താമരക്കുളം, കെ.എ. സുധാകരൻ, അനീഷ്, ഗോപാലകൃഷ്ണൻ ,കുഞ്ഞീത്, ബെന്നി വർഗ്ഗീസ്, സുഭാഷ്, ഷക്കീർ അന്തിക്കാട് എന്നിവർ സംസാരിച്ചു..