സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റ് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹൈസ്കൂളിലും

എടതിരിഞ്ഞി : സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റ് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഔപചാരികമായ എസ്.പി.സി ഓഫീസ് റൂം ശനിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

കേരള ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ് പ്രകാരമാണ് വിദ്യാലയത്തിൽ എസ്.പി.സിക്ക് അനുവാദം ലഭിച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.

വനം, ഗതാഗതം, എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പിന്തുണയും ഈ പദ്ധതിക്ക് ഉണ്ട്. ഒരു വിദ്യാഭ്യാസ നിയമ നിർവഹണ അധികാരികൾ തമ്മിലുള്ള ബന്ധം ആണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.

സുരക്ഷിതവും ആരോഗ്യകരവുമായ അക്കാദമിക് അന്തരീക്ഷം, മയക്കുമരുന്ന് രഹിത പരിസരം എന്നിവ ഉറപ്പുവരുത്തിലൂടെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ നന്മയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി സഹായിക്കുന്നു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷയായിരുന്നു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് എൻ ഡി എസ്.പി.സി ലക്ഷ്യങ്ങൾ പ്രകാശനം ചെയ്തു. ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു

എച്ച്.ഡി.പി സമാജം മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ സ്വാഗതവും സ്കൂൾ പ്രധാനാധ്യാപിക സി.പി സ്മിത നന്ദിയും പറഞ്ഞു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top