പകല്‍ സമയങ്ങളില്‍ വാക്‌സിനേഷനായി എത്തിചേരാന്‍ സാധിക്കാത്തവര്‍ക്ക് തൃശൂർ ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്ച്ച വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ്

ഔദ്യോഗിക / തൊഴില്‍ സംബന്ധമായ പല കാരണങ്ങളാലും പകല്‍ സമയങ്ങളില്‍ വാക്‌സിനേഷനായി എത്തിചേരാന്‍ സാധിക്കാത്തവര്‍ക്ക് തൃശൂർ ജനറല്‍ ആശുപത്രിയില്‍ സെപ്റ്റംബർ 18 ശനിയാഴ്ച്ച വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്

ഔദ്യോഗിക/ തൊഴില്‍ സംബന്ധമായ പല കാരണങ്ങളാലും പകല്‍ സമയങ്ങളില്‍ വാക്‌സിനേഷനായി എത്തിചേരാന്‍ സാധിക്കാത്തവര്‍ക്ക് തൃശൂർ ജനറല്‍ ആശുപത്രിയില്‍ സെപ്റ്റംബർ 18 ശനിയാഴ്ച്ച വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ജില്ല എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിന് ഏവരും സഹകരിക്കണം എന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

18 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് – 19 വാക്‌സിന്‍ നല്‍കി സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ജില്ല എന്ന ലക്ഷ്യത്തിലേക്ക് അടുത്തു നില്‍ക്കുകയാണ് തൃശൂർ. ജില്ലയില്‍ ഇതുവരെ 22 ലക്ഷം പേര്‍ ഫസ്റ്റ് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്കായി സെപ്റ്റംബർ 18 ശനിയാഴ്ച്ച എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ (കോവിഷീല്‍ഡ് വാക്‌സിന്‍) സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ / അടുത്തുളള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടോ വാക്‌സിനേഷന്‍ കേന്ദ്രം തെരെഞ്ഞെടുത്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top