രാഷ്ട്രീയ വിരോധത്താല്‍ ആക്രമണം – പ്രതികള്‍ക്ക് തടവും പിഴയും

ഇരിങ്ങാലക്കുട : ഉഴവത്തുകടവിലുള്ള സി.പി.എമ്മിന്‍റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതിലുള്ള വിരോധത്താല്‍ ബി.ജെ.പി പ്രവര്‍ത്തകനായ ലോകമല്ലേശ്വരം ചുള്ളിപ്പറമ്പിൽ ജിനില്‍, ലോകമലേശ്വരം വള്ളോൻ പറമ്പത്ത് പണിക്കശ്ശേരി ജിനേന്ദ്രൻ എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരായ ലോകമലേശ്വരം അടിമപറമ്പിൽ അബി എന്ന സുള്‍ഫിക്കര്‍ (41), അറക്കപ്പറമ്പിൽ ഷിബു (27), തേവാലില്‍ പ്രഭേഷ് (41) എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തി ഇരിങ്ങാലക്കുട പ്രിൻസിപ്പല്‍ അസിസ്റ്റന്‍റ് സെഷൻസ് ജഡ്ജ് സഞ്ജു ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയില്‍ 10000/- രൂപ പരിക്കേറ്റവര്‍ക്ക് നല്‍കുവാനും കോടതി ഉത്തരവായി. 4-ാം പ്രതിയെ കോടതി കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. മാർച്ച് 16 2014 ന് രാത്രി 11.50 നാണ് സംഭവം നടന്നത്. ഉഴവത്തുകടവിലുള്ള സി.പി.എമ്മിന്‍റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതിലുള്ള വിരോധത്താല്‍ പ്രതികള്‍ മാരകായുധങ്ങളായ ഇരുമ്പുവടി, ഇരുമ്പ് പൈപ്പ് . എന്നിവ ഉപയോഗിച്ച് ജിനിലിനെയും ജിനേന്ദ്രനെയും ആക്രമിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന പി.കെ. പത്മരാജന്‍റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ എന്നിവര്‍ ഹാജരായി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top