ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ പതാക ഉയർത്തി. അക്ഷരദീപം തെളിയിക്കൽ ചടങ്ങിന് എസ്.എൻ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകൻ ഡോ.രാഗേഷ് എസ്.ആർ നേതൃത്വം നൽകി. ലൈബ്രറിയുടെ പുതിയ അംഗത്വപ്രവർത്തനത്തിൻ്റെ ഭാഗമായി വിമൽ എം.എസ് ന് അംഗത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ പരിപാടികളിൽ ലൈബ്രേറിയൻ മഞ്ജുള.കെ.കെ, അജയ്ഘോഷ് പി.കെ, ഗീത വി.എം, സുപ്രിയ കെ.കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top