ജെെവ പച്ചക്കറി കൃഷി ആരംഭിച്ചു

കാട്ടൂര്‍ : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഴയോരം കൃഷിഗ്രാമം എന്ന പേരില്‍ ജെെവ പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷി ആരംഭിക്കുന്നതിന്‍റെ ഭാഗമായുള്ള വിത്തിടല്‍ ചടങ്ങ് മണ്ഡലം പ്രസിഡന്‍റ് എ.എസ് ഹെെദ്രോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വെെസ് പ്രസിഡന്‍റ് ഇ.എല്‍ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവ കര്‍ഷകനുള്ള അവാര്‍ഡ് നേടിയ അനില്‍ കടവിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ഷെറിന്‍ തേര്‍മഠം, മഹിളാ കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം വെെസ് പ്രസിഡന്‍റ് ബെറ്റി ജോസ്, മഹിളാ കോണ്‍ഗസ്സ് മണ്ഡലം പ്രസിഡന്‍റ് കദീജ മുംതാസ്, കാട്ടൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ രാജലക്ഷ്മി കുറുമാത്ത്, പഞ്ചായത്ത് അംഗങ്ങളായ അംബുജ രാജന്‍, സ്വപ്ന അരുണ്‍, ധീരജ്തേറാട്ടില്‍, ജലീല്‍ കരിപ്പാംകുളം, ജോണ്‍ വെള്ളാനിക്കാരന്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top