രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു. പരിശുദ്ധ പാപ്പയേയും കര്‍ദിനാളിനെയും മെത്രാന്മാരെയും അപകീര്‍ത്തിപ്പെടുത്തി രൂപത ഭവനത്തിനു മുന്നില്‍ ചില വൈദികര്‍ നടത്തിയ പത്രസമ്മേളനം വിശ്വാസികള്‍ക്ക് വേദനയുളവാക്കിയതായും, ഇക്കാര്യത്തില്‍ വിശ്വാസ സംരക്ഷണ സമിതി അപലപിക്കുകയും ചെയ്തു. ചാലക്കുടിയില്‍ ചേര്‍ന്ന വിശ്വാസ സംരക്ഷണ സമിതി രൂപീകരണ യോഗം കെ.സി.വൈ.എം മുന്‍ രൂപത ചെയര്‍മാന്‍ പോള്‍ മംഗലന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ രൂപത കെ.സി.വൈ.എം ട്രഷറര്‍ ജോഷി പുത്തിരിക്കല്‍ അധ്യക്ഷത വഹിച്ചു. തോംസണ്‍ ചിരിയങ്കണ്ടത്ത്, ഷാജന്‍ ചക്കാലക്കല്‍, അഡ്വ.പോളി മൂഞ്ഞേലി, റോയ് ജെ.കളത്തിങ്കല്‍, സാബു കെ.തോമാസ്, അഡ്വ.ജോണ്‍ നിധിന്‍ തോമാസ്, ജിയോ ജെ.അരിക്കാട്ട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

രൂപത വിശ്വാസ സംരക്ഷണ സമിതി ചെയര്‍മാനായി ജോഷി പുത്തിരിക്കലിനെ തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്മാരായി തോംസണ്‍ ചിരിയങ്കണ്ടത്ത്, പോള്‍ മംഗലന്‍ എന്നിവരേയും, ജനറല്‍ കണ്‍വീനറായി ഷാജന്‍ ചക്കാലക്കല്‍, ജോ.കണ്‍വീനര്‍മാരായി ജിയോ ജെ.അരിക്കാട്ട്, റോയ് ജെ.കളത്തിങ്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു. ലീഗല്‍ അഡ്വൈസർമാരായി അഡ്വ.വിജു വാഴക്കാല, അഡ്വ.പോളി മൂഞ്ഞേലി, അഡ്വ.ജോണ്‍ നിധിന്‍ തോമസ് എന്നിവരേയും തെരഞ്ഞെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top